വാഹനം ഇടിച്ച് റോഡ് ക്യാമറ നശിക്കുന്ന സാഹചര്യം വന്നാൽ, വാഹന ഉടമയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കഴിയുന്ന കേസുകളിൽ അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കും.
നിയമ നടപടികളിലേക്ക് പോകുന്ന കേസുകളിൽ ക്യാമറ ശരിയാക്കാനുള്ള തുക മോട്ടർ വാഹന വകുപ്പ് നൽകും. ചെലവായ തുക കേസ് പൂർത്തിയാകുമ്പോൾ മോട്ടർ വാഹന വകുപ്പിന് നഷ്ടപരിഹാരമായി ലഭിക്കും. പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽ 10 ക്യാമറകളാണ് ഇതുവരെ വാഹനം ഇടിച്ചു നശിച്ചത്. തിങ്കളാഴ്ച മുതൽ റോഡ് ക്യാമറകൾ പിഴ ഈടാക്കി തുടങ്ങും.
ക്യാമറകൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനായി അഡീഷനൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സേഫ് കേരള മോണിറ്ററിങ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ട് കൈമാറി. സജ്ജീകരണങ്ങളിൽ തൃപ്തി രേഖപ്പെടുത്തി സർക്കാർ അനുമതി കത്ത് കെൽട്രോണിനു നൽകിയാൽ ക്യാമറകൾ പിടികൂടുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങും. 12 വയസിനു താഴെയുള്ള കുട്ടികൾ മാതാപിതാക്കളോടൊപ്പം ബൈക്കിൽ സഞ്ചരിച്ചാൽ തൽക്കാലം പിഴ ഈടാക്കില്ല