വ്യാജ വായ്പ എഴുതിത്തള്ളൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. മാധ്യമങ്ങൾ വൻതോതിൽ പരസ്യം ചെയ്യുന്ന ഇത്തരം അനധികൃത ഏജൻസികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആർബിഐ അറിയിച്ചു.
സർവീസ് ചാർജ് ഈടാക്കി വായ്പ എഴുതിത്തള്ളൽ സർട്ടിഫിക്കറ്റ് നൽകുന്നത് ചട്ടവിരുദ്ധമാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.