വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (19 കിലോഗ്രാം) 39.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 1766.50 രൂപയായി. ഈ മാസം ഒന്നിന് 21.50 രൂപ വർധിപ്പിച്ച ശേഷമാണ് ഇപ്പോഴത്തെ വില കുറയ്ക്കൽ. എൽപിജി ഗാർഹിക സിലിണ്ടർ നിരക്കിൽ മൂന്നു മാസമായി മാറ്റം വരുത്തിയിട്ടില്ല, കൊച്ചിയിൽ 910 രൂപ.