വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു. 171.50 രൂപ കുറഞ്ഞതോടെ കൊച്ചിയിൽ വില 1863 രൂപയായി. കഴിഞ്ഞ രണ്ടുമാസമായി രണ്ടായിരത്തിനു മുകളിലുണ്ടായിരുന്ന വില കുറഞ്ഞത് വാണിജ്യ മേഖലയ്ക്ക് ചെറിയ ആശ്വാസമാകും.
മാർച്ചിൽ ഒറ്റയടിക്ക് 351 രൂപ വർധിപ്പിച്ച ശേഷം കഴിഞ്ഞ രണ്ടു തവണയായി കുറഞ്ഞത് 261 രൂപയാണ്.