വസ്ത്ര കയറ്റുമതി മേഖലയിൽ ഈ വർഷം 40-50% ഇടിവ്.

വസ്ത്ര കയറ്റുമതി മേഖലയിൽ ഈ വർഷം 40-50% ഇടിവ്. രാജ്യാന്തര വിപണിയിലെ പ്രമുഖ ബ്രാൻഡുകൾ ഈ വർഷം ഇതുവരെയായിട്ടും ക്രിസ്‌മസ്‌–പുതുവർഷ ഓർഡറുകൾ നൽകാത്ത സാഹചര്യത്തിൽ അടുത്ത വർഷത്തെ സ്പ്രിങ്-സമ്മർ സീസൺ ഓർഡറുകളിലാണ് പ്രതീക്ഷയർപ്പിക്കുന്നതെന്നു വസ്ത്രനിർമാണ, കയറ്റുമതി മേഖലയിലെ പ്രമുഖർ പറയുന്നു. ഇതോടെ മാസത്തിൽ പകുതി ദിവസം ഉൽപാദനം നിർത്തിവയ്ക്കേണ്ടിവരും.

ഉൽപാദനച്ചെലവു കുറയ്ക്കാനാണ് ഇതെന്നും ലേ ഓഫ് ഉദ്ദേശിക്കുന്നില്ലെന്നും കമ്പനികൾ വ്യക്തമാക്കുന്നു. കയറ്റുമതിയിൽ 50 ശതമാനത്തോളം യുഎസിലേക്കും ബാക്കി യൂറോപ്പ്, യുകെ, ഗൾഫ് രാജ്യങ്ങളിലേക്കുമാണ്. കോവിഡിനു ശേഷം രാജ്യാന്തര വ്യാപാരത്തിലുണ്ടായ ഇടിവ് ഓർഡറുകൾ കുറയാൻ കാരണമായിട്ടുണ്ട്. ഇതിനു പുറമേ റഷ്യ– യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വലിയ തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *