വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് യൂറോപ്പ്

പുതുവർഷം യൂറോപ്പിന് ആകമാനം അത്ര ശുഭകരമായിരിക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. യൂറോ സോൺ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടന്നേക്കും.
2023-ഡിസംബറിലും തുടർച്ചയായ 18-ാം മാസം യൂറോപ്പിലെ ഉത്പാദന പ്രവർത്തനങ്ങൾ ചുരുങ്ങി.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ നിശ്ചലമായിരുന്നു. മുൻ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് യൂറോപ്പിലെ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ച ഏതാണ്ട് നിശ്ചലമായ അവസ്ഥയാണ്. യൂറോ മേഖലയിലെ ജിഡിപി 0.1 ശതമാനം ആയിയാണ് ചുരുങ്ങിയതെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ജർമ്മൻ കമ്പനികൾ പലതിൻെറ നിലനിൽപ്പു തന്നെ പ്രതിസന്ധിയിലാണ്. പല കമ്പനികൾക്കും 2024-ന്റെ ആദ്യ പകുതിയിലെ ബിസിനസ് സാധ്യതകളെക്കുറിച്ചുള്ള സംശയങ്ങൾ നിലനിൽക്കുന്നു

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ കർക്കശമായ നയങ്ങൾ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാൽ, യൂറോപ്യൻ കമ്പനികൾ പ്രതിസന്ധി നേരിടുകയാണ്. പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ഊർജ മേഖലയിലെ വ്യവസായങ്ങൾ എന്നിവ പ്രതിസന്ധിയിലാണ്.യൂറോപ്യൻ പ്രോപ്പർട്ടി റീട്ടെയിൽ രംഗത്തെ വൻകിടകമ്പനിയായ സിഗ്ന, ഓസ്ട്രിയയിലും ജർമ്മനിയിലും പാപ്പരത്ത ഹർജി ഫയൽ ചെയ്തു., ഉയർന്ന വായ്പ ചെലവുകളും ഡിമാൻഡ് കുറയുന്നതും വൻകിട കമ്പനികളെ ദോഷകരമായി ബാധിക്കുകയാണ്.

പല പ്രധാന ജർമ്മൻ നഗരങ്ങളിലും ഷോപ്പിംഗ് മാളുകളും മറ്റും ഉള്ള സിഗ്നയുടെ പാപ്പരത്തം യൂറോപ്പിലെ കൊമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് വിപണിയുടെ ഇടിവിന് പോലും കാരണമാകാമെന്ന് ജർമ്മനിയിലെ ഒരു ഫിനാൻഷ്യൽ കൺസൾട്ടൻസി ചീഫ് അനലിസ്റ്റ് മാർക്കസ് ഫുഗ്മാൻ പറയുന്നു.
യൂറോപ്പിലെ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ കടം പെരുകിയാൽ, യൂറോപ്പിൽ ബാങ്കിംഗ് പ്രതിസന്ധി തന്നെയുണ്ടാകാം എന്നാണ് മുന്നറിയിപ്പ്.

ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘർഷം യൂറോപ്പിലെ പണപ്പെരുപ്പത്തിലും സാമ്പത്തിക വളർച്ചയിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ഗോൾഡ്മാൻ സാക്സിന്റെ സമീപകാല പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘർഷം നീണ്ടുനിൽക്കുകയോ രൂക്ഷമാകുകയോ ചെയ്താൽ, കുതിച്ചുയരുന്ന പണപ്പെരുപ്പംയൂറോപ്പ് നേരിടേണ്ടിവരുമെന്ന ഭീതിയുണ്ട്. മൂന്നാം പാദം മുതൽ യൂറോസോൺ മാന്ദ്യത്തിലാകാനുള്ള സാധ്യത വളരെ ഉയർന്നതാണെന്ന സൂചനകളുണ്ട്. യൂറോ മേഖലയിലെ സാമ്പത്തിക വളർച്ച 2024 ലും ചുരുങ്ങുമെന്നാണ് പ്രവചനങ്ങൾ. യൂറോപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിലായാൽ മറ്റ് വിപണികളിലും ഇതിൻെറ സ്വാധീനമുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *