വരുന്നു പുതിയ 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് വരുന്നതായി റിപ്പോര്‍ട്ട്. വാഹനം ആദ്യം വിദേശത്ത് 2022 ജൂണിൽ അനാച്ഛാദനം ചെയ്‍തിരുന്നു. തുടർന്ന് ദക്ഷിണ കൊറിയയിലെ ബുസാൻ മോട്ടോർ ഷോയിൽ അതിന്റെ പൊതു അരങ്ങേറ്റവും നടന്നു. എസ്‌യുവിയുടെ ഈ പുതുക്കിയ മോഡൽ 2023 പകുതിയോടെ ഇന്ത്യയിലും എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ എത്തുന്നതിന് മുമ്പ്, ജനുവരിയിൽ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ കാർ നിർമ്മാതാവ് പുതിയ മോഡൽ പ്രദർശിപ്പിച്ചേക്കും. പുതിയ 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അൽപ്പം മെച്ചപ്പെടുത്തിയ ഡിസൈനും നവീകരിച്ച ഇന്റീരിയറുമായാണ് വരുന്നത്. എന്നിരുന്നാലും, അതിന്റെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്.

ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ സ്‌പോർട്ടേജ്, ടെല്ലുറൈഡ് എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ സെൽറ്റോസിന്റെ ഡിസൈൻ മാറ്റങ്ങൾ . കിയ കാരൻസിലേതിന് സമാനമായി കോണീയ സിഗ്നേച്ചറുകളോട് കൂടിയ പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളാണ് എസ്‌യുവിയുടെ സവിശേഷത. ഫ്രണ്ട് ബമ്പർ ചെറുതായി ട്വീക്ക് ചെയ്തിട്ടുണ്ടെങ്കിലും ഐസ് ക്യൂബ് ഫോഗ്ലാമ്പുകൾ നിലവിലെ മോഡലിൽ വേറിട്ടതാക്കുന്നു. ഉയര്‍ന്ന എയർ ഡാമിന് ചുറ്റും ഒരു ഫോക്സ് അലുമിനിയം സ്കിഡ് പ്ലേറ്റ് ഉണ്ട്. അത് ജിടി-ലൈൻ വേരിയന്റിൽ വാഗ്ദാനം ചെയ്യുന്നു.

പുതുതായി രൂപകല്പന ചെയ്ത അലോയ് വീലുകൾ ആയിരിക്കും വാഹനത്തില്‍. സൈഡ് പ്രൊഫൈൽ നിലവിലെ പതിപ്പിന് സമാനമാണ്. പുതിയ സെൽറ്റോസ് ഒരു പുതിയ ടെയിൽലാമ്പുകളുമായാണ് വരുന്നത്. അവ ഇപ്പോൾ ഒരു ചുവന്ന ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്നു. താഴേക്ക് നീട്ടിയിരിക്കുന്ന യൂണിറ്റുകൾ എൽ ആകൃതിയിലുള്ള എൽഇഡി ലൈറ്റുകളോടെയാണ് വരുന്നത്. പിൻ ബമ്പറിന് പുതിയതായി തോന്നുന്നു കൂടാതെ കൂടുതൽ പ്രമുഖമായ ഫോക്സ് സ്‍കിഡ് പ്ലേറ്റും ഉണ്ട്.

ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, പുതിയ അപ്‌ഹോൾസ്റ്ററി, എസി യൂണിറ്റിനായി പുനർരൂപകൽപ്പന ചെയ്‌ത കൺട്രോൾ പാനൽ എന്നിവയ്‌ക്കൊപ്പം ഒരു പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യും. പുതുക്കിയ എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകൾക്ക് 360 ഡിഗ്രി ക്യാമറയും അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും ലഭിക്കാൻ സാധ്യതയുണ്ട്.

മുകളിൽ സൂചിപ്പിച്ചതുപോലെ, വാഹനത്തിന്‍റെ എഞ്ചിനിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പുതിയ 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *