ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ കൂടുതൽ ഓഹരികൾ സ്വന്തമാക്കാൻ റിലയൻസ് റീടൈൽ. ഓപ്പൺ ഓഫറിലൂടെ ലോട്ടസ് ചോക്ലേറ്റിന്റെ 26 ശതമാനം അധിക ഓഹരി സ്വന്തമാക്കാനാണ് റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സും റിലയൻസ് റീട്ടെയിൽ വെൻചേഴ്‌സും ലക്ഷ്യമിടുന്നത്.
ലോട്ടസ് ചോക്ലേറ്റിന്റെ 33.38 ലക്ഷം ഓഹരികൾ ഓപ്പൺ മാർക്കറ്റിൽ നിന്ന് ഓഹരിയൊന്നിന് 115.50 രൂപ നിരക്കിൽ കമ്പനികൾ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ഇതിനായി റിലയൻസിന് മൊത്തം മൊത്തം 38.56 കോടി രൂപ ചെലവ് വരാനാണ് സാധ്യത. ഓപ്പൺ ഓഫർ ഫെബ്രുവരി 21 ന് ആരംഭിച്ച് മാർച്ച് 6 ന് അവസാനിക്കും.