തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ ലോട്ടറി നറുക്കെടുപ്പും ലോട്ടറിവില്പന സംബന്ധിച്ച വിവരങ്ങളും ഇനി ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും അറിയിക്കാൻ ലോട്ടറി വകുപ്പിന് സർക്കാർ അനുമതി നൽകി. ഇപ്പോൾ ഏതാനും സ്വകാര്യ ചാനലുകളിലൂടെ മാത്രമാണ് നറുക്കെടുപ്പിൻ്റെ തൽസമയ പ്രക്ഷേപണമുള്ളത്.
ഫെയ്സ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിൽ സജീവമാകാനായി അധികം പണം ചെലവിടില്ല. പകരം ലോട്ടറി വകുപ്പിലെ ജീവനക്കാരെ ചുമതലപ്പെടുത്തും.