ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റ് ‘വോട്ട് ഓൺ അക്കൗണ്ട്’ ആയതിനാൽ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ.
തിരഞ്ഞെടുപ്പിനു ശേഷം ജൂലൈയിൽ പുതിയ സർക്കാരായിരിക്കും അടുത്ത സാമ്പത്തികവർഷത്തേക്കുള്ള പൂർണ ബജറ്റ് അവതരിപ്പിക്കുക. അതുവരെയുള്ള ചെലവുകൾക്കായാണ് വോട്ട് ഓൺ അക്കൗണ്ട് സഭ അംഗീകരിക്കുക. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാറുള്ളത്.