ലോകത്തെ ഏറ്റവും മികച്ച വിസ്‌കിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ ബ്രാൻഡ്

ലോകത്തെ ഏറ്റവും മികച്ച വിസ്‌കിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ ബ്രാൻഡ്. 2023 ലെ വിസ്‌കി ഓഫ് ദി വേൾഡ് അവാർഡിലാണ് ഇന്ത്യൻ ബ്രാൻഡ് തിളങ്ങിയത്.100-ൽ അധികം ഇനങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഇന്ദ്രി ബ്രാൻഡ് പുരസ്‌കാരം നേടിയത്. ഇന്ദ്രി ദിവാലി കളക്‌ടേഴ്‌സ് എഡിഷൻ 2023 ആണ് ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ടേസ്റ്റിംഗ് മത്സരങ്ങളിലൊന്നിൽ ‘ഡബിൾ ഗോൾഡ് ബെസ്റ്റ് ഇൻ ഷോ’ എന്ന അവാർഡ് കരസ്ഥാമാക്കിയത്.

2021 -ൽ ആരംഭിച്ച ഹരിയാന ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച പിക്കാഡിലി ഡിസ്റ്റിലറീസ് എന്ന ഹോംഗ്രൗൺ ബ്രാൻഡാണ് ഈ സിംഗിൾ മാൾട്ട് വിസ്‌കിക്ക് പിന്നിൽ. പരമ്പരാഗത ഇന്ത്യൻ ശൈലിയിൽ ചെമ്പ് പാത്രത്തിൽ വാറ്റിയെടുത്ത ആറു വരി ബാർലി ഉപയോഗിച്ച് നിർമ്മിച്ച ഒരു പീറ്റഡ് ഇന്ത്യൻ സിംഗിൾ മാൾട്ട് എന്നാണ് ഇന്ദ്രി ദീപാവലി എഡിഷനെ കമ്പനി വിശേഷിപ്പിക്കുന്നത്. ഉത്തരേന്ത്യൻ കാലാവസ്ഥയിൽ PX ഷെറി കാസ്‌ക്കുകളിൽ വളരെകാലം സൂക്ഷിച്ച ശേഷമാണ് ഇവ വിപണികളിൽ എത്തിക്കുന്നത്.

സ്‌മോക്കി ഫ്‌ളേവർ ആണ് ഈ നമ്പർ വൺ വിസ്‌കിക്കുള്ളത്. കാൻഡിഡ് ഡ്രൈ ഫ്രൂട്ട്സ്, വറുത്ത പരിപ്പ്, മസാലകൾ, ഓക്ക്, ബിറ്റർസ്വീറ്റ് ചോക്ലേറ്റ് എന്നിവയും നിർമ്മാണത്തിണ് ഉപയോഗിക്കുന്നു. ഇന്ദ്രി ദീപാവലി കളക്‌ടേഴ്‌സ് എഡിഷൻ 2023 ഇതുവരെ വിപണിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ല. പരുസ്‌കാരം നേടിയ സാഹചര്യത്തിൽ ഈ മാസം തന്നെ ഓദ്യോഗിക ലോഞ്ച് ഉണ്ടാകുമെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം കമ്പനിയുടെ ഇന്ദ്രി ‘ട്രിനി- ദി ത്രീ വുഡ്’ സിംഗിൾ മാൾട്ട് വിസ്‌കി 19 ഇന്ത്യൻ സംസ്ഥാനങ്ങളിലും, 17 രാജ്യങ്ങളിലും ലഭ്യമാണ്. നവംബർ മുതൽ യുഎസിലും ചില തിരഞ്ഞെടുത്ത യൂറോപ്യൻ രാജ്യങ്ങളിലും ഇത് ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *