കഴിഞ്ഞ 8 വർഷമായി അടഞ്ഞുകിടക്കുന്ന ലൈസൻസ്ഡ് കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നു ജനത കശുവണ്ടി തൊഴിലാളി സെൻറർ (ജെകെടിസി) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡൻറ് എൻ.ആൻസലിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ, എസ്.കെ.രാംദാസ്, മനോജ് കുമാർ, സോമരാജൻ മങ്ങാട്, തുളസിമണി അമ്മ, വല്ലം ഗണേശൻ, പുതുചിറ സുനിൽ, ജോസ് അയത്തിൽ,സുരേന്ദ്രൻ കരുനാഗപ്പള്ളി, സുമാംഗി കുന്നത്തൂർ, വത്സലകുമാരി, ദേവദാസൻ, ജലാലുദ്ദീൻ, സി.ജേക്കബ്, ആർ.അനിൽകുമാർ, രാജു വിളയിൽ എന്നിവർ പ്രസംഗിച്ചു.