കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ 19 കോടി രൂപയുടെ വിദേശ സംഭാവന സ്വീകരിച്ചതും അതിൽ 4.5 കോടി രൂപ കമ്മിഷൻ നൽകി ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുടെ കരാർ സ്വന്തമാക്കിയതും യൂണിടാക് കമ്പനിയുടെ മാത്രം താൽപര്യമല്ലെന്ന് ഒന്നാംപ്രതി സന്തോഷ് ഈപ്പൻ മൊഴി നൽകി.
കമ്മിഷനും കോഴയുമായി നൽകിയ കള്ളപ്പണത്തിൽ ഒരു കോടി രൂപ മാത്രമാണു ബാങ്ക് ലോക്കറിൽ നിന്നു കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളതെന്നും എന്നാൽ 2.80 കോടി രൂപ സന്തോഷിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു പിൻവലിച്ചതിന്റെ തെളിവുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക കോടതിയിൽ ബോധിപ്പിച്ചു.