ലൈഫ് ഇൻഷുറൻസ് പോളിസികളെ ബാധിക്കുന്ന രണ്ട് സുപ്രധാന മാറ്റങ്ങൾ

ഓരോ കുടുംബത്തിനും ഒഴിവാക്കാനാകാത്ത സാമ്പത്തിക സേവനമാണ് ലൈഫ് ഇൻഷുറൻസ് പോളിസികൾ. ലൈഫ് ഇൻഷുറൻസ് പോളിസികളെ ആകർഷകമാക്കിയിരുന്ന ചില ആദായനികുതി ആനുകൂല്യങ്ങൾ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ നീക്കം ചെയ്തിരിക്കുന്നു.  

നികുതി ക്രമത്തിൽ വന്ന മാറ്റങ്ങൾക്കനുസൃതമായി പരിരക്ഷാ ലക്ഷ്യങ്ങൾ മാറ്റിപ്പിടിക്കുന്നതിനും പ്രയോജനങ്ങൾ താരതമ്യം ചെയ്ത്  പോളിസികൾ വാങ്ങാനും ശ്രദ്ധിക്കണം. നികുതി, നിക്ഷേപം തുടങ്ങിയ വ്യത്യസ്ത ലക്ഷ്യങ്ങളുമായി ലൈഫ് ഇൻഷുറൻസ് പോളിസികളെ കൂട്ടിക്കലർത്തേണ്ട എന്ന സന്ദേശം ബജറ്റുകളിലൂടെ വ്യക്തമാക്കുന്നതിന്റെ പുതിയ നടപടിയാണിത്.

2023 മാർച്ച് മാസത്തിന് മുൻപ് വാങ്ങിയ പോളിസികളിൽ പുതിയ നിയമങ്ങൾ ബാധിക്കില്ല. നിലവിലുള്ള പോളിസികളിൻമേൽ പഴയ നികുതി രീതി തന്നെ തിരഞ്ഞെടുക്കുന്നവർക്ക് പ്രീമിയം തുകയ്ക്കുള്ള ആനുകൂല്യം തുടരും.  കാലാവധി എത്തുമ്പോൾ ലഭിക്കുന്ന തുക ആദായനികുതി ബാധകമാകാതെ കൈപ്പറ്റാം. ഇതിനോടകം കുറെ പ്രീമിയം അടച്ചു കഴിഞ്ഞ പോളിസികൾ തുടരാതെ സറണ്ടർ ചെയ്ത് കിട്ടുന്ന തുക പിൻവലിച്ചെടുക്കാൻ മനസ്സ് എളുപ്പത്തിൽ അനുവദിക്കില്ല. പോളിസികളുടെ കമ്മിഷൻ തുടങ്ങിയ ചെലവിനങ്ങൾ ആദ്യ വർഷങ്ങളിൽ ഉയർന്നും പിന്നീടുള്ള വർഷങ്ങളിൽ കുറയുന്ന രീതിയിലുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അടയ്ക്കുന്ന പ്രീമിയം തുകയ്ക്ക് അനുസൃതമായി സറണ്ടർ മൂല്യം വർധിക്കുന്ന പോളിസികളിൽ മുതൽ നഷ്ടപ്പെടുന്നില്ല എന്ന് ആശ്വസിക്കാം.

Leave a Reply

Your email address will not be published. Required fields are marked *