ലൈഫ് ഇൻഷുറൻസ് പോളിസികളു മായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആദായനികുതി വകുപ്പ്

ലൈഫ് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആദായനികുതി വകുപ്പ്.  പ്രീമിയം ലൈഫ് ഇൻഷുറൻസ് പോളിസികളിലെ നികുതി ഇളവുകൾക്കാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത് .

നിശ്ചിത പരിധിക്ക് മുകളിൽ ഉയർന്ന പ്രീമിയം അടയ്ക്കുന്ന പോളിസി ഉടമകളിൽ നിന്നും നീകുതി ഈടാക്കണമെന്നാണ് മാർഗരേഖയിൽ പറയുന്നത്. മൊത്തം വാർഷിക പ്രീമിയം 5 ലക്ഷം രൂപയിൽ കൂടുതലുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനം കണക്കാക്കാനാണ്  തീരുമാനം.

വരുമാന കണക്കിൽ ഉൾപ്പെടുത്തിയാണ് നികുതി പിടിക്കുക.  2023 ഏപ്രിൽ 1-നോ അതിനു ശേഷമോ ഇഷ്യു ചെയ്തിരിക്കുന്ന ലൈഫ് ഇൻഷുറന്സ് പോളിസികൾക്ക് ഗുണഭോക്താവ് അടയ്ക്കുന്ന മൊത്തം പ്രീമിയം 5 ലക്ഷം രൂപ വരെയാണെങ്കിൽ  മാത്രമേ, സെക്ഷൻ 10(10ഡി) പ്രകാരം മെച്യൂരിറ്റി ആനുകൂല്യങ്ങളുടെ നികുതി ഇളവ് ബാധകമാവുകയുള്ളു. അതായത് അഞ്ച് ലക്ഷം എന്ന  പരിധിക്കപ്പുറമാണ് പ്രതിവർഷം അടയ്ക്കുന്ന പ്രീമിയമെങ്കിൽ   ബാധകമായ നിരക്കുകളിൽ നികുതി ചുമത്തുകയും ചെയ്യുമെന്ന് ചുരുക്കം. അതിനാൽ നികുതി വ്യവസ്ഥയിലെ മാറ്റം യുലിപിന് ബാധകമാവില്ല.  

കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൊത്തം തുകയ്ക്ക് “മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം” എന്ന വിഭാഗത്തിന് കീഴിലുള്ള നികുതി ബാധകമായിരിക്കും.  2023-2024 ലെ കേന്ദ്ര ബജററിലാണ് നികുതി വ്യവസ്ഥയിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *