ലാപ്ടോപ് ഇറക്കുമതിക്കുള്ള പുതിയ സംവിധാനം നിലവിൽ വന്നതോടെ ആപ്പിൾ,ഡെൽ എന്നി കമ്പനികൾ അടക്കം 110 അപേക്ഷകൾ കേന്ദ്രം അംഗീകരിച്ചു.യഥേഷ്ടം ഈ കമ്പനികൾക്ക് ലാപ്ടോപ് ഇറക്കുമതി ചെയ്യാം
ഇറക്കുമതിക്ക് ഒരു വർഷത്തേക്ക് കർശന നിയന്ത്രണങ്ങളുണ്ടാകില്ല. ഇന്നലെ മുതൽ കമ്പനികൾ ഓൺലൈനായി റജിസ്റ്റർ ചെയ്ത് സർക്കാരിൽ നിന്ന് ഓതറൈസേഷൻ വാങ്ങണമെന്നാണ് വ്യവസ്ഥ. അപേക്ഷിക്കുന്നവർക്കെല്ലാം ഉടനടി ഓതറൈസേഷൻ നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.