2024 മാർച്ച് 31 അവസാനിച്ച നാലാം പാദത്തിലെ കണക്കെടുത്താൽ പൊതുമേഖല ബാങ്കായ എസ്ബിഐ ആണ് ഇന്ത്യയിൽ ലാഭത്തിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയും വർഷങ്ങളായി ലാഭത്തിൽ ഒന്നാംസ്ഥാനം കയ്യടക്കുകയും ചെയ്തിരുന്ന റിലയൻസ് ഇൻഡസ്ട്രീസിനെ ഏറെ പിന്നിലാക്കിയാണ് നാലാം പാദത്തിലെ എസ്ബിഐയുടെ ഈ കുതിപ്പ്.
മാർച്ച് 31 അവസാനിച്ച പാദത്തിൽ 20,698 കോടി രൂപയാണ് എസ്ബിഐയുടെ ലാഭം. മുൻ വർഷം നാലാം പാദത്തിൽ നേടിയ 16,694.5 കോടിയേക്കാൾ 24 ശതമാനം കുതിപ്പ് കൈവരിച്ചുകൊണ്ടാണ് എസ്ബിഐ ഒന്നാം സ്ഥാനം കയ്യടക്കിയത്. അതേസമയം ഇക്കാലയളവില്‍ റിലയൻസിന്റെ ലാഭം 18,951 കോടി രൂപ മാത്രമാണ്. മാത്രമല്ല മുൻവർഷത്തേക്കാൾ 1.8 ശതമാനം ഇടിവാണ് റിലയൻസിന്റെ ലാഭത്തിലുണ്ടായത്.