കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോളിവുഡ് കാത്തിരിക്കുകയാണ് ഇത്തരത്തില്‍ ഒരു ചിത്രത്തിനായി. റിപബ്ലിക് റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ തിരയടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബോക്സ് ഓഫീസിലേക്ക് ഷാരൂഖിന്‍റെ വന്‍ തിരിച്ചുവരവായുമാണ് പലരും ഈ വിജയത്തെ കാണുന്നത്. അതേ സമയം ചിത്രത്തിന്‍റെ രണ്ടാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബോക്സ്ഓഫീസ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കുകള്‍ പ്രകാരം പഠാന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും 70 കോടിക്ക് അടുത്താണ് നേടിയത്. ഒരു ഹിന്ദിചിത്രം ഒറ്റ ദിവസത്തില്‍ നേടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ഇത്. റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. ഇതോടെ ഷാരൂഖ് ചിത്രത്തിന്‍റെ ഇന്ത്യന്‍ ബിസിനസ് രണ്ട് ദിവസത്തില്‍ 123 കോടിയായി. അതേ സമയം ചിത്രത്തിന്‍റെ തെലുങ്ക് തമിഴ് ഡബ് പതിപ്പുകള്‍ രണ്ട് ദിവസത്തില്‍ 4.5 കോടി നേടിയിട്ടുണ്ട്. അതേ സമയം എല്ലാ ബോക്സ് ഓഫീസിലും ആഗോള കളക്ഷനും കൂട്ടിയാല്‍ പഠാന്‍ ഇതിനകം 200 കോടി തികച്ചുവെന്നാണ് റിപ്പോര്‍ട്ട്.
റിലീസ് ദിവസത്തില്‍ പഠാന്‍ എല്ലാ ബോക്സ്ഓഫീസ് കണക്കും ചേര്‍ത്താല്‍ 106 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനത്തില്‍ പഠാന്‍ 113 കോടി നേടി. ഇതോടെ രണ്ട് ദിവസത്തില്‍ പഠാന്‍ നേടിയത് 219 കോടിയാണ്. ലോകമെമ്പാടുമുള്ള 8,000 സ്‌ക്രീനുകളിൽ പഠാന്‍ റിലീസ് ചെയ്തു. ഒരു ഹിന്ദി സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ഒപ്പണിംഗ് ആണ് ഇത്. റിലീസിന് പിന്നാലെ എക്സിബിറ്റർമാർ 300 ഷോകൾ കൂടുതലായി നടത്തിയെന്നാണ് വിവരം. മുൻകൂർ ബുക്കിംഗിൽ ഏകദേശം 5.5 ലക്ഷം ടിക്കറ്റുകൾ പഠാന്‍ വിറ്റിരുന്നു.