റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഇളവുകൾ നേടുന്നതിന് ലഭിക്കാവുന്ന കിഴിവുകൾ?

2022- 23 സാമ്പത്തിക വർഷം ആദായനികുതി വകുപ്പിന്റെ പഴയ സ്കീം അനുസരിച്ചു റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് നികുതിയിളവുകൾ നേടുന്നതിന് നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള അവസാന തിയതി ഈ മാർച്ച് 31 ആണ്. ഒരു നികുതിദായകന് ഈ സാമ്പത്തിക വർഷത്തിൽ എന്തെല്ലാം കിഴിവായി അവകാശപ്പെടാൻ കഴിയും എന്ന് നമുക്ക് നോക്കാം.  നിക്ഷേപങ്ങളിൽസെക്ഷൻ 80 സി പ്രകാരം പരമാവധി നികുതി ഇളവ് പരിധി ഒന്നര  ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. വകുപ്പ് 80 സി പ്രകാരം നികുതിയിളവുകളായി ക്ലെയിം ചെയ്യപ്പെടാവുന്ന  വിവിധ നിക്ഷേപ സാധ്യതകളും ചെലവുകളും ചുവടെ ചേർക്കുന്നു.

വിദ്യാഭ്യാസ വായ്പയുടെ പലിശ 

നിങ്ങളുടെയോ നിങ്ങളുടെ പങ്കാളിയുടെയോ മക്കളുടെയോ ഉന്നത വിദ്യാഭ്യാസത്തിനായി എടുത്ത വായ്പയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അടച്ച പലിശ സെക്ഷൻ 80E പ്രകാരം കിഴിവായി ലഭിക്കും. വായ്പയുടെ തിരിച്ചടവ് തുടങ്ങിയതിനു ശേഷം പരമാവധി എട്ടുവര്ഷം വരെ കിഴിവിനു അർഹതയുണ്ട്. ഈ വകുപ്പ് പ്രകാരം ഉള്ള കിഴിവിനു പരിധി ഇല്ല.

പെൻഷൻഫണ്ട്

പെൻഷൻ ലഭിക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയോ  അല്ലെങ്കിൽ മറ്റേതെങ്കിലും ലൈഫ് ഇൻഷ്വറൻസ് കമ്പനിയുടെയോ  ആന്വൂറ്റി പ്ലാനിലേക്കുള്ള നിക്ഷേപം. പരമാവധി നികുതി ഇളവ് പരിധി ഒന്നര  ലക്ഷം.

അംഗീകൃത പെൻഷൻ  സ്കീമുകളിലുള്ള നിക്ഷേപം. ജീവനക്കാരനാണെങ്കിൽ ശമ്പളത്തിന്റെ പത്തു ശതമാനമാണ് പരമാവധി നികുതി ഇളവ്. മറ്റുള്ളവർക്ക് മൊത്ത വരുമാനത്തിന്റെ ഇരുപതു ശതമാനം.

അംഗീകൃത പെൻഷൻ  സ്കീമുകളിൽ നടത്തുന്ന അധിക നിക്ഷേപം. പരമാവധി നികുതി ഇളവ് അമ്പതിനായിരം രൂപ വരെ. 

ആരോഗ്യ ഇൻഷുറൻസ് പ്രീമിയം / മെഡിക്കൽ ചിലവുകൾ 

ഒരു കുടുംബത്തിന് 5000 / – രൂപ വരെയുള്ള പ്രിവന്റീവ് ഹെൽത്ത് പരിശോധന (മെഡിക്കൽ പരിശോധനകൾ)  50,000/- രൂപ വരെയുള്ള ചികിത്സ ചിലവുകൾ തുടങ്ങിയവ ടാക്സ് ഇളവുകളായി ക്ലെയിം ചെയ്യാം.

വൈകല്യമുളള (ഓട്ടിസം, സെറിബ്രൽ പ്ലാസി, ബുദ്ധിവൈകല്യം, മറ്റു വൈകല്യങ്ങൾ)നിങ്ങളുടെ ആശ്രിതരുടെ ചികിത്സയ്ക്കായി ചിലവഴിച്ച തുക ഈ വകുപ്പ് പ്രകാരം കിഴിവായി ലഭിക്കും. പരമാവധി കിഴിവ് 75,000 രൂപ വരെ ആണ്. എൺപതു ശതമാനത്തിലധികം വൈകല്യം ഉണ്ടെങ്കിൽ പരമാവധി കിഴിവ് ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ വരെ ലഭിക്കും.

നിങ്ങൾക്കോ നിങ്ങളുടെ ആശ്രിതർക്കോ ആദായനികുതി വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള നിർദിഷ്ട അസുഖങ്ങൾ (Specified Diseases) വന്നു ചികിത്സക്കായി പണം ചിലവഴിച്ചിട്ടുണ്ടെങ്കിൽ അത് കിഴിവായി ക്ലെയിം ചെയ്യാം. പരമാവധി കിഴിവ് താഴെ പറയും പ്രകാരമാണ്.

ഭവനവായ്പയുടെ പലിശ

ഭവനവായ്പയുടെ പലിശയിനത്തിൽ പരമാവധി രണ്ട് ലക്ഷം രൂപവരെ കിഴിവായി ക്ലെയിം ചെയ്യാം. 

ഇലക്ട്രിക്ക് വാഹനത്തിന്റെ ലോണിൻമേലുള്ള പലിശ

2019  ഏപ്രിൽ ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ വായ്പ അനുവദിച്ചിട്ടുള്ളവർക്ക് മാത്രമേ ഈ വകുപ്പ് പ്രകാരം കിഴിവിന് അർഹതയുള്ളൂ. പരമാവധി കിഴിവ് 1,50,000 രൂപ വരെയാണ്. ഈ വകുപ്പ് അനുസരിച്ച് കിഴിവ് നേടിയ തുക മറ്റു വകുപ്പുകൾക്ക് കീഴിൽ ക്ലെയിം ചെയ്യാൻ പാടില്ല.

സംഭാവനകൾ

അംഗീകൃത റിലീഫ് ഫണ്ടുകൾക്കു സന്നദ്ധസംഘടനകൾക്കും സംഭാവനയായി കൊടുത്ത തുക ഈ വകുപ്പ് പ്രകാരം കിഴിവ് നേടാം.  സാധനസാമഗ്രികൾ സംഭാവന  നൽകിയതെങ്കിൽ കിഴിവിന് അർഹതയില്ല.

രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന

രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ സംഭാവന ഈ വകുപ്പ് പ്രകാരം കിഴിവായി ക്ലെയിം ചെയ്യാം. ബാങ്ക് ട്രാൻസ്ഫർ, ചെക്ക്, ഡ്രാഫ്റ്റ് തുടങ്ങിയ രീതിയിലുള്ള സംഭാവനകൾക്ക് മാത്രമേ കിഴിവിന് അർഹതയുള്ളൂ. അതായത് സംഭാവന പണം ആയാണ് നൽകുന്നതെങ്കിൽ കിഴിവ് ലഭിക്കില്ല. കിഴിവിന് പരിധിയില്ല.

വീട്ടുവാടക ചിലവ്

വീട്ടുവാടക അലവൻസ് ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ താമസത്തിനായി കൊടുത്ത വാടക പരമാവധി അറുപതിനായിരം രൂപ/ മൊത്ത വരുമാനത്തിന്റെ 25%/  മൊത്ത വരുമാനത്തിന്റെ 10 ശതമാനത്തിലധികം കൊടുത്ത വാടക (ഏതാണോ കുറവ് ) കിഴിവായി ക്ലെയിം ചെയ്യാം. നിങ്ങൾ താമസിക്കുന്ന സ്ഥലത്തിനടുത്ത് തന്നെ നിങ്ങൾക്കും പങ്കാളിക്കും സ്വന്തമായി വീട് ഉണ്ടായിരിക്കരുത് . ഭവന വായ്പയുടെ പലിശയോ വരുമാനമോ ക്ലെയിം ചെയ്യുന്നുണ്ടെങ്കിൽ ഈ വകുപ്പ് പ്രകാരം കിഴിവിന് അർഹതയില്ല. 

സേവിങ്സ് അക്കൗണ്ടിൽ ലഭിച്ച പലിശയുടെ കിഴിവ് 

നിങ്ങളുടെ പലിശ വരുമാനത്തിൽ സേവിങ്സ് അക്കൗണ്ടിൽ ലഭിച്ച പലിശ ഉണ്ടെങ്കിൽ ഈ വകുപ്പ് പ്രകാരം കിഴിവ് ലഭിക്കും. സേവിങ്സ് അക്കൗണ്ടിൽ ലഭിച്ച പലിശ അല്ലെങ്കിൽ 10000 രൂപ, ഏതാണോ കുറവ് അത്രയുമാണ് പരമാവധി ലഭിക്കുന്ന കിഴിവ്. 

നിക്ഷേപങ്ങൾക്കുള്ള പലിശ

മുതിർന്ന പൗരന്മാർക്ക് പലിശ വരുമാനത്തിൽ നിന്ന് പരമാവധി 50,000 രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം. പലിശ ലഭിക്കുന്നത് ബാങ്ക്, സഹകരണ ബാങ്ക്, പോസ്റ്റോഫീസ് ഇവയിലുള്ള നിക്ഷേപങ്ങളിൽ നിന്നുമായിരിക്കണം.

വൈകല്യം

നികുതിദായകന് തന്നെ വൈകല്യമുണ്ടെങ്കിൽ ഈ വകുപ്പ് പ്രകാരം കിഴിവ് ക്ലെയിം ചെയ്യാം. 40 ശതമാനത്തിന് മുകളിൽ വൈകല്യമുണ്ടെങ്കിൽ 75,000 രൂപ വരെയും ഗുരുതരമായ വൈകല്യമുണ്ടെങ്കിൽ 1,25,000 രൂപ വരെയും കിഴിവു ക്ലെയിം ചെയ്യാം. വൈകല്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. ഈ വകുപ്പ് പ്രകാരം കിഴിവ് ക്ലെയിം ചെയ്യാൻ ചികിത്സക്കായി പണം ചെലവഴിക്കണം എന്ന് നിർബന്ധമില്ല. വൈകല്യമുണ്ടെങ്കിൽ തന്നെ കിഴിവിന് ക്ലെയിം ചെയ്യാം.

റിബേറ്റ്

നിങ്ങളുടെ നികുതി വിധേയ വരുമാനം അഞ്ചു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ പരമാവധി 12500 രൂപവരെ റിബേറ്റിനു അർഹതയുണ്ട്.

സ്റ്റാൻഡേർഡ് ഡിഡക്ഷൻ

ശമ്പളം / പെൻഷൻ വരുമാനക്കാർക്ക് ഈ വർഷം മുതൽ 50,000 രൂപവരെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആയി ലഭിക്കും. 

Leave a Reply

Your email address will not be published. Required fields are marked *