റിട്ടേൺ നടപടികൾ ലളിതമാക്കാൻ പൊതുവായ ആദായനികുതി റിട്ടേൺ ഫോം വരുന്നു.

റിട്ടേൺ നടപടികൾ ലളിതമാക്കാൻ എല്ലാത്തരം നികുതി ദായകർക്കുമായി പൊതുവായ ആദായനികുതി റിട്ടേൺ ഫോം വരുന്നു. ഇതിന്റെ കരടു രൂപം പൊതുജനാഭിപ്രായത്തിനായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പ്രസിദ്ധീകരിച്ചു. റിട്ടേൺ ഫയലിങ് എളുപ്പമാക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

6 ഫോമുകൾ ലയിപ്പിക്കുന്നു

വിവിധ വിഭാഗങ്ങൾക്കായി 7 ഐടിആർ ഫോറങ്ങളാണ് നിലവിലുള്ളത്. അവയിൽ പലതിലും ഫയലിങ് സമയത്ത് നികുതി ദായകന് ബാ…ദായകന് ബാധകമല്ലാത്ത ഒട്ടേറെ ഷെഡ്യൂളുകളിലൂടെ കടന്നു പോകേണ്ട അവസ്ഥ നിലവിലുണ്ട്. ഇത് ഫയലിങ് കൂട്ടുന്നതായി ബോർഡ് നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തിലാണ് ഐടിആർ 7 ( ട്രസ്റ്റുകൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്കും ബാധകമായത്) ഒഴികെയുള്ള 6 ഫോമുകൾ ലയിപ്പിക്കാനുള്ള ബോർഡിന്റെ തീരുമാനം.

ഐടിആർ – 1 തുടരും

അതേ സമയം നിലവിലുള്ള ഐടി ആർ 1, ഐടിആർ 4 എന്നിവ തുടരും. ശമ്പളക്കാർക്കും ചെറുകിട ബിസിനസുകാർക്കും ബാധകമായ ഈ ഫോമുകൾ തുടർന്നും ഉപയോഗിക്കുകയോ പകരം പുതിയ കോമൺ ഫോം ഉപയോഗിക്കുകയോ ചെയ്യാം. എന്നാൽ ഐടിആർ 2, 3, 5, 6 …എന്നിവ തുടർന്ന് ഉപയോഗിക്കാനാവില്ല.

മറ്റു പരിഷ്ക്കാരങ്ങൾ പുതിയ കോമൺ ഫോമിൽ തങ്ങൾക്ക് ബാധകമല്ലാത്ത ഷെഡ്യൂളുകൾ ഫയലിങ് സമയത്ത് ദൃശ്യമാകാത്ത വിധത്തിലായിരിക്കും ക്രമീകരണം. ക്രിപ്റ്റോ കറൻസി ഉൾപ്പെടെ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനം രേഖപ്പെടുത്താനായി പ്രത്യേക കോളവും പുതിയ ഫോമിൽ ഉണ്ടായിരിക്കും.

പുതിയ ഫോറത്തിന്റെ കരട് കാണാനും അഭിപ്രായമറിയിക്കാനുമുള്ള സൗകര്യവും ബോർഡ് ഒരുക്കിയിട്ടുണ്ട്. ഡിസംബർ 15 വരെ അഭിപ്രായം അറിയിക്കാം. കരട് രൂപം കാണാൻ: bit.ly/commonitr

Leave a Reply

Your email address will not be published. Required fields are marked *