ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യ ഇറക്കുമതി ചെയ്ത 5 ദശലക്ഷം ബിപിഡി ക്രൂഡിന്റെ 27 ശതമാനവും റഷ്യയിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരിയിൽ ഇറക്കുമതി 1.4 ദശലക്ഷം ബാരലായി ഉയർന്നു. 2022 ഡിസംബറിൽ നിന്നും 9.2 ശതമാനം വർധനയാണ് ഉണ്ടായത്. ഇന്ത്യയ്ക്കുള്ള എണ്ണ വിതരണത്തിൽ റഷ്യക്ക് പിന്നിൽ ഇറാഖും അറേബ്യയുമാണുള്ളത്.
റഷ്യൻ എണ്ണയ്ക്ക് ഉയർന്ന വിലയായത് കാരണം സാധാരണയായി ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാറുണ്ടായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഉക്രെയ്‌ൻ അധിനിവേശത്തിനുശേഷം പാശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള ഇറക്കുമതി വേണ്ടെന്ന് വെച്ചതോടെ റഷ്യ എണ്ണ വില കുറച്ചു. പാശ്ചാത്യ രാജ്യ ബഹിഷ്കരിച്ചെങ്കിലും ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ തയ്യാറായി. ഇതോടെ വിലക്കിഴിവുള്ള ക്രൂഡോയിൽ വാങ്ങി ഇന്ത്യ റഷ്യയുടെ പ്രധാന എണ്ണ ഉപഭോക്താവായി ഉയർന്നു
റിലയൻസ് ഇൻഡസ്ട്രീസ് ക്രൂഡ് വാങ്ങുന്നത് വർധിപ്പിച്ചതിനാൽ ജനുവരിയിൽ കാനഡയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 314,000 ബിപിഡി ആയി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ യുണൈറ്റഡ് അറബ് എമിറേറ്റുകൾക്ക് ശേഷം ജനുവരിയിൽ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ അഞ്ചാമത്തെ ക്രൂഡ് ഓയിൽ വിതരണക്കാരായി കാനഡ ഉയർന്നു, ജനുവരിയിൽ ഇറാഖിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി ഡിസംബറിൽ നിന്ന് 11 ശതമാനം വർധിച്ച് 983,000 ബിപിഡി ആയി ഉയർന്നു. ഇത് ഏഴ് മാസത്തെ ഏറ്റവും ഉയർന്ന കണക്കാണ്.
കഴിഞ്ഞ വർഷം, ഏപ്രിൽ-ജനുവരി കാലയളവിൽ, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പത്ത് മാസങ്ങളിൽ, ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി ഇറാഖ് തുടർന്നു, അതേസമയം മൂന്നാം സ്ഥാനത്തുള്ള സൗദി അറേബ്യയെ മാറ്റി റഷ്യ രണ്ടാമത്തെ വലിയ വിതരണക്കാരായി മാറി