രാജ്യാന്തര തുറമുഖത്തിനു വേണ്ടി നബാർഡിൽ നിന്നെടുത്ത വായ്പയുടെ പലിശ തിരിച്ചടച്ചു തുടങ്ങി സർക്കാർ

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു വേണ്ടി നബാർഡിൽ നിന്നെടുത്ത വായ്പയുടെ പലിശ സർക്കാർ തിരിച്ചടച്ചു തുടങ്ങി. ഈ വർഷം നൽകിയ 697 കോടി രൂപയുടെ പലിശ അടയ്ക്കാനായി 14.56 കോടി രൂപ സർക്കാർ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിക്ക് അനുവദിച്ചു. വായ്പ സഹായമെന്ന നിലയിൽ നേരത്തേ 4.24 കോടി രൂപ അനുവദിച്ചതിനു പുറമേയാണിത്.

നബാർഡിൽ നിന്നു വിസിൽ എടുക്കുന്ന വായ്പയ്ക്കു ബജറ്റ് പിന്തുണ നൽകണമെന്ന നബാർഡിന്റെ നിബന്ധനയ്ക്കു സർക്കാർ വഴങ്ങിയിരുന്നു. ഇതിനുശേഷമാണു നബാർഡ് വായ്പ അനുവദിക്കാൻ തയാറായത്. 2,100 കോടി രൂപയുടെ വായ്പ അനുവദിച്ചെങ്കിലും ഇതുവരെ വാങ്ങിയത് 697 കോടി രൂപയാണ്. ഈ വായ്പയ്ക്കുള്ള പലിശയാണ് ഈ വർഷം തിരിച്ചടയ്ക്കുക

വിസിൽ സ്വന്തമായി വരുമാനമില്ലാത്ത കമ്പനി ആയതിനാലാണു സർക്കാരിന്റെ ബജറ്റ് ഗാരന്റി നബാർഡ് ഉറപ്പു വരുത്തിയത്. 2034ൽ മാത്രമേ വിസിലിനു തുറമുഖം വഴി വരുമാനം ലഭിച്ചു തുടങ്ങൂ.
സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള പദ്ധതികൾ പലതും ആലോചിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ആ നിലയ്ക്കു തുറമുഖത്തുനിന്നു വരുമാനം ലഭിക്കുന്നതുവരെ പദ്ധതിക്കു വേണ്ടി വിസിൽ വഴിയെടുത്ത വായ്പയും പലിശയും സർക്കാർ തന്നെ തിരിച്ചടയ്ക്കേണ്ടി വരും

Leave a Reply

Your email address will not be published. Required fields are marked *