വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധ നിക്ഷേപം നേടാനായി 28,29 തീയതികളിൽ തിരുവനന്തപുരത്തു നടത്തുന്ന രാജ്യാന്തര കോൺക്ലേവിൽ കുറഞ്ഞത് 20 ധാരണാപത്രമെങ്കിലും ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പി.രാജീവ്. ഹയാത്ത് റീജൻസിയിൽ നടക്കുന്ന ‘വിഴിഞ്ഞം കോൺക്ലേവി’ൽ 300 പ്രതിനിധികളും അൻപതിലധികം നിക്ഷേപകരും പങ്കെടുക്കും. തുറമുഖ അനുബന്ധ വ്യവസായങ്ങൾക്കൊപ്പം മറ്റു മേഖലകളിലേക്കും നിക്ഷേപം സമാഹരിക്കാൻ കോൺക്ലേവ് ലക്ഷ്യമിടുന്നതായി മന്ത്രി പി.രാജീവ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോർ എന്നിവർ പറഞ്ഞു.