അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രമന്ത്രിസഭ യോഗ തീരുമാനം.കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളെ ലക്ഷ്യമിട്ടാണ് പദ്ധതി.
രാജ്യത്തെ സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഗ്രാമീണ മേഖലയെ കൂടുതല്‍ ശാക്തീകരിക്കാന്‍ 4800 കോടി രൂപ ചെലവില്‍ വൈബ്രന്‍റ് വില്ലേജസ് എന്ന പദ്ധതിക്കും മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 വരെയാണ് പദ്ധതി കാലയളവ്.