മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ. ആദായ നികുതി നിയമം ലഘൂകരിച്ച് രാജ്യത്ത് പുതിയ ആദായ നികുതി ബിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ബില്ല് അടുത്താഴ്ച പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നികുതി ദായകരുടെ സൗകര്യം പരിഗണിച്ച് നടപടികൾ ലഘൂകരിക്കും. നികുതി പരിഷ്ക്കാരം വികസിത ഇന്ത്യയുടെ ലക്ഷ്യമാണെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി
മധ്യവർഗ കേന്ദ്രീകൃതമായ പരിഷ്ക്കാരമാണ് നികുതി നിയമത്തിൽ കൊണ്ടുവരിക. നവീകരിച്ച ഇൻകംടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കിയതായും മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഒരു ലക്ഷമാക്കി ഉയർത്തിയതായും മന്ത്രി അറിയിച്ചു.