ആഗോള വിപണികളില്‍നിന്നുള്ള സൂചനകള്‍ അനുകൂലമല്ലെങ്കിലും രാജ്യത്തെ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 77 പോയന്റ് ഉയര്‍ന്ന് 60,430ലും നിഫ്റ്റി 24 പോയന്റ് നേട്ടത്തില്‍ 18,016ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബ്രിട്ടാനിയ, ഡാബര്‍, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ലൈഫ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, സിപ്ല, നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, ഐഷര്‍ മോട്ടോഴ്‌സ്, ഡിവീസ് ലാബ്, ഗ്രാസിം, മാരുതി സുസുകി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ, മെറ്റല്‍, എഫ്എംസിജി തുടങ്ങിയവ നേട്ടത്തിലാണ്.