രാജ്യത്തെ വ്യവസായ ഉൽപാദന വളർച്ചയിൽ നേട്ടം. സെപ്റ്റംബറിൽ 3.1 ശതമാനം വളർച്ച നേടി. ഉൽപാദനം, ഖനനം, ഊർജ മേഖലകൾ കൈവരിച്ച വളർച്ചയാണ് കാരണം. ഓഗസ്റ്റിൽ വളർച്ചയിൽ 0.7 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഉൽപാദന രംഗം 1.8 ശതമാനം, ഊർജ മേഖല 11.6 ശതമാനം നേട്ടം ഉണ്ടാക്കി. ഏപ്രിൽ–സെപ്റ്റംബർ കാലയളവിലെ വളർച്ച 7 ശതമാനം. 2021–2022 ഇതേ കാലയളവിൽ ഇത് 23.8 ശതമാനമായിരുന്നു.