രാജ്യത്തെ വാഹന വിൽപനയിൽ 6.46% വർധന. കഴിഞ്ഞ സാമ്പത്തിക വർഷം 2,61,43,943 വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 2023–24 സാമ്പത്തിക വർഷത്തിൽ 2,45,58,437 വാഹനങ്ങളായിരുന്നു വിറ്റത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിലായിരുന്നു കഴിഞ്ഞ വർഷം വാഹന വിൽപന കൂടുതൽ നടന്നതെന്നും ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ (ഫഡ) വാർഷിക റിപ്പോർട്ടിൽ പറയുന്നു.