മാരുതി സുസുക്കിയുടെ എർട്ടിഗ വീണ്ടും രാജ്യത്തെ നമ്പര്‍ വണ്‍ ഏഴ് സീറ്റര്‍ എംപിവിയായി മാറി. കഴിഞ്ഞ മാസം, അതായത് 2023 ഓഗസ്റ്റിൽ, ഈ കാറിന്റെ 12,315 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറുകളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് എര്‍ട്ടിഗ. മാരുതിയുടെ ഇക്കോയെക്കാളും എര്‍ട്ടിഗയുടെ ഡിമാൻഡ് കൂടുതലായിരുന്നു. മഹീന്ദ്ര സ്കോർപിയോ, മഹീന്ദ്ര ബൊലേറോ, കിയ കാരൻസ്, മഹീന്ദ്ര XUV700, ടൊയോട്ട ഫോർച്യൂണർ, മാരുതി സുസുക്കി XL6, റെനോ ട്രൈബർ, ഹ്യുണ്ടായ് അൽകാസർ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയ 7 സീറ്റർ മോഡലുകളോടായിരുന്നു എർട്ടിഗയുടെ മത്സരം.
ഓഗസ്റ്റിൽ 12,315 യൂണിറ്റുകളാണ് എർട്ടിഗ വിറ്റത്. 2022 ഓഗസ്റ്റിൽ ഇത് 9,314 യൂണിറ്റായിരുന്നു. അതായത് വർഷികാടിസ്ഥാനത്തിൽ 3,001 യൂണിറ്റുകൾ കൂടി കമ്പനി കൂടുതല്‍ വിറ്റു. അങ്ങനെ 32 ശതമാനം വാർഷിക വളർച്ച ലഭിച്ചു. 2023 ജൂലൈയിൽ 14,352 യൂണിറ്റ് എർട്ടിഗ വിറ്റു. അതായത്, ഓഗസ്റ്റിൽ പ്രതിമാസ അടിസ്ഥാനത്തിൽ 2,037 യൂണിറ്റുകൾ കുറവ് സംഭവിച്ചു. 8.64 ലക്ഷം രൂപയാണ് എർട്ടിഗയുടെ പ്രാരംഭ എക്‌സ് ഷോറൂം വില.
ഈ താങ്ങാനാവുന്ന വിലയുള്ള എംപിവിക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉണ്ട്.