രാജ്യത്തിന്റെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.

രാജ്യത്തിന്റെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. 2022-23 കാലയളവിൽ രാജ്യത്തിന്റെ കയറ്റുമതി 447 ബില്യൺ ഡോളറായി അതായത് ഏകദേശം 36000 കോടി രൂപ. പെട്രോളിയം, ഫാർമ, കെമിക്കൽസ്, മറൈൻ തുടങ്ങിയ മേഖലകളിലുണ്ടായ കയറ്റുമതിയിലെ വളർച്ചയാണ് വർദ്ധനവിന് കാരണമായത്. 

രാജ്യത്തെ കയറ്റുമതി വളർച്ച റെക്കോർഡ് ഉയരത്തിലെത്തിയെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു അതേസമയം,2021-22 ലെ 613 ബില്യൺ ഡോളറിൽ നിന്ന് 2022-23 ൽ രാജ്യത്തിന്റെ ഇറക്കുമതി 16.5 ശതമാനം വർധിച്ച് 714 ബില്യൺ ഡോളറായി. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ഒരുമിച്ച് ഉയർന്നിട്ടുണ്ടെന്നും 2021-22 ലെ 676 ബില്യണിൽ നിന്ന് 2022-23 ൽ 14 ശതമാനം വർധിച്ച് 770 ബില്യൺ ഡോളറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 770 ബില്യൺ ഡോളറിലെത്തി, മുൻ വർഷത്തേക്കാൾ 14 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ സേവന കയറ്റുമതിയും 2021-22 ലെ 254 ബില്യൺ ഡോളറിൽ നിന്ന് 2022-23 ൽ 27.16 ശതമാനം വർധിച്ച് 323 ബില്യൺ ഡോളറായി. ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകൾ ഇതിനു സഹായകമായി. ഇന്ത്യ നിലവിൽ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്ന മികച്ച അഞ്ച് രാജ്യങ്ങൾ യുഎഇ, യുഎസ്, നെതർലാൻഡ്‌സ്, യുകെ, ഇറ്റലി എന്നിവയാണെന്ന് ഐസിഇഎയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *