ഫഹദ് ഫാസിലിനൊപ്പം രണ്ടു സിനിമകൾ പ്രഖ്യാപിച്ച് എസ്.എസ്.രാജമൗലിയുടെ മകൻ എസ്.എസ്.കാർത്തികേയ. ശശാങ്ക് യെലെതി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’, സിദ്ധാർഥ് നടേല സംവിധാനം ചെയ്യുന്ന ഓക്സിജൻ’ എന്നീ സിനിമകളാണ് തന്റെ എക്സ് പേജിലൂടെ കാർത്തികേയ പ്രഖ്യാപിച്ചത്. രണ്ടു പേരും നവാഗത സംവിധായകരാണ്
എസ്.എസ്.രാജമൗലിയാണ് ഈ ചിത്രങ്ങൾ അവതരിപ്പിക്കുന്നത്. ബാഹുബലിയുടെ നിർമാതാക്കളായ അർകാ മീഡിയ വർക്സും കാർത്തികേയയുടെ ഷോവിങ് ബിസിനസ് എന്ന ബാനറും ചേർന്നാണ് ചിത്രങ്ങള്‍ നിർമിക്കുക. കാർത്തികേയയുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ പ്രോജക്ടുകൾ.കാർത്തികേയയുടെ കരിയറിൽ ആദ്യമായി വിതരണത്തിനെടുത്തത് മലയാള സിനിമയായ പ്രേമലുവിന്റെ തെലുങ്ക് പതിപ്പായിരുന്നു. പ്രേമലുവിന്റെ നിർമാണ പങ്കാളികളിൽ ഒരാൾ ഫഹദ് ഫാസിലായിരുന്നു.