താരനിരകൾ അവസാനിക്കാതെ ‘തലൈവർ 170’. ഫഹദിന് പിന്നാലെ ബോളിവുഡിന്റെ ബിഗ് ബി അതിമാഭ് ബച്ചൻ ചിത്രത്തിൽ ഉണ്ടാകുമെന്ന് നിർമാതാക്കൾ. അമിതാഭ് ബച്ചനെ സ്വാഗതം ചെയ്തു കൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് പോസ്റ്റർ പങ്കുവച്ചു.
രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പം ഫഹദ് ഫാസിൽ, മഞ്ജുവാര്യർ, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്താണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് ആരംഭമാകുന്നത്. ഇതിനായി രജനികാന്ത് ഇന്ന് തലസ്ഥാനത്ത് എത്തിയിരുന്നു. വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തുമായാണ് ഷൂട്ട് നടക്കുക.
ലൈക പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സുബാസ്കരൻ ആണ് തലൈവർ 170 നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രറാണ് സംഗീതം ഒരുക്കുന്നത്. ജയിലര്‍ എന്ന ചിത്രത്തിന് ശേഷം അനിരുദ്ധും രജനികാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.