യുപിഐ വഴി സിംഗപ്പൂരിലുള്ളവരിൽ നിന്ന് പണം സ്വീകരിക്കാൻ ഭീം, ഫോൺപേ, പേയ്ടിഎം ആപ്പുകളിൽ സൗകര്യം ലഭ്യമാണെന്ന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.
എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ബാങ്ക് ആപ്പുകളിലും ഈ സേവനം ലഭ്യമാണ്.13 ബാങ്കുകളുടെ ആപ്പുകളിലും ഈ സൗകര്യം വൈകാതെ ലഭ്യമാകും.