യുപിഐ ഇടപാടുകൾ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബർ 10 മുതൽ

വ്യക്തികൾ തമ്മിലുള്ള പ്രതിദിന യുപിഐ ഇടപാടുകൾ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബർ 10 മുതൽ മാറ്റം നടപ്പാക്കണമെന്ന് നിർദേശിച്ച് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഉത്തരവിറക്കി.
വ്യക്തിഗത ഇടപാടുകൾക്ക് പൊതുവേ ഒരുലക്ഷമാണ് പരിധി. എന്നാൽ ക്യാപ്പിറ്റൽ മാർക്കറ്റ്, ഇൻഷുറൻസ്, ചില ബിൽ പേയ്മെന്റുകൾ അടക്കമുള്ളവയിൽ പരിധി 2 ലക്ഷം രൂപ വരെയാണ്. ഐപിഒ ഇടപാടിനുള്ള യുപിഐ (അസ്ബ) പരിധി 5 ലക്ഷം രൂപയാണ്. അതായത് ഐപിഒയിൽ പങ്കെടുക്കുന്നതിനായി യുപിഐ വഴി 5 ലക്ഷം രൂപ വരെ ഒറ്റയടിക്ക് നിക്ഷേപിക്കാം. പ്രതിദിന പരിധിയിൽ അതത് ബാങ്കുകൾക്കും യുപിഐ ആപ്പുകൾക്കും ആവശ്യമായ മാറ്റം വരുത്താൻ അവകാശമുണ്ട്.

പണം അയയ്ക്കാനും സ്വീകരിക്കാനും പല യുപിഐ ആപ്പുകൾ ഉപയോഗിച്ചാലും ഒരു അക്കൗണ്ടുമായി ബന്ധിപ്പിച്ച ഇടപാടുകളെല്ലാം ഒന്നിച്ചാണ് പരിഗണിക്കുന്നത്.

വ്യാപാരികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും നമ്മൾ പണമടയ്ക്കുന്ന പഴ്സൻ ടു മർച്ചന്റ് (പിടുഎം) ഇടപാടുകളുടെ പ്രതിദിന പരിധി 10 ആണ്. ഇതുവഴി 2 ലക്ഷം രൂപ വരെ അയയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *