യുട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിലെ പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി. ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ റിയാലിറ്റി ഷോയിൽ അലാബാദിയയുടെ അസഭ്യ പരാമർശവുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുമ്പോഴാണ്, അശ്ലീല ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
യൂട്യൂബർമാർ എന്ന് വിളിക്കപ്പെടുന്നവരുടെ ഒരു കേസ് ഉണ്ടായിരുന്നു. സർക്കാർ നടപടിയെടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സർക്കാർ നിയന്ത്രിക്കാൻ തയ്യാറാണെങ്കിൽ, ഞങ്ങൾക്ക് സന്തോഷമുണ്ട്. അല്ലെങ്കിൽ, ഈ യൂട്യൂബ് ചാനലുകൾ ദുരുപയോഗം ചെയ്യുന്ന രീതിയിൽ ഈ ഇടം നിയന്ത്രിക്കാതെ ശൂന്യമായി ഞങ്ങൾ വിടില്ലെന്ന്’- ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അടുത്തവാദം കേൾക്കുമ്പോൾ അറ്റോർണി ജനറലും സോളിസിറ്റർ ജനറലും ഉണ്ടാകണമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു