യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെന്റ് സംവിധാനം ജെയ്‌വാൻ നിലവിൽ വന്നു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സിൽ (യുപിഐ) തയാറാക്കിയതാണ് യുഎഇയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം. ഇന്ത്യയുടെ റുപേയ് കാർഡാണ് ജെയ്‌വാൻ തയാറാക്കിയിരിക്കുന്നത്.ജെയ്‌വാൻ കാർഡുകൾ നിർമിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് കരാർ നൽകിയത് ഇന്ത്യയുടെ നാഷനൽ പേയ്മെന്റ് കോർപറേഷനാണ്.
ആദ്യ ജെയ്‌വാൻ കാർഡ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി.
സ്വന്തം പേരിൽ ലഭിച്ച കാർഡ് ഉപയോഗിച്ച് ഷെയ്ഖ് മുഹമ്മദ് ആദ്യ ഡിജിറ്റൽ പണമിടപാടും നടത്തി.