ചിത്രത്തിന്റെ സംവിധാനം ജീത്തു ജോസഫ് എന്നതാണ് ‘നേരിന്റെ’ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹൻലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.
വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹൻലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
വിദേശത്തും മോഹൻലാലിന്റെ നേരിന്റെ ഫാൻസ് ഷോകള്‍ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്. റിയാദിലും ജിദ്ദയിലും മോഹൻലാലിന്റെ നേരിന്റെ ഫാൻസ് ഷോ ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. നേരിന്റെ റിലീസായി 21നാണ് ഫാൻസ് ഷോകളും സംഘടിപ്പിക്കുന്നത്.