മോദിയെ പ്രശംസിച്ച് ലോകബാങ്ക്; ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു

മോദി ഭരണത്തെ പ്രശംസിച്ച് ലോകബാങ്ക് റിപ്പോർട്ട്. രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വമ്പൻ കുതിച്ചു ചാട്ടമാണ് നടത്തിയതെന്നും 50  വർഷം കൊണ്ട് നേടേണ്ട പുരോഗതി, മോദി ഭരണത്തിന് കീഴിൽ 6  വർഷംകൊണ്ട് നേടിയെന്നും ലോകബാങ്ക്. ലോകബാങ്ക് തയ്യാറാക്കിയ ജി20 ഗ്ലോബൽ പാർട്ണർഷിപ്പ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഡോക്യുമെന്റിലാണ് മോദി സർക്കാരിനെ പ്രശംസിച്ചത്.

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ രൂപപ്പെടുത്തുന്നതിന് മോദി സർക്കാർ സ്വീകരിച്ച മികച്ച നടപടികളും സർക്കാർ നയങ്ങളും ഡോക്യുമെന്റ് എടുത്തുകാണിക്കുന്നു. ആര് വർഷംകൊണ്ട് രാജ്യം കൈവരിച്ച ഈ പുരോഗതിയുടെ ഒരു പ്രധാന ഘടകം രാജ്യത്തിൻറെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണ് എന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു .പ്രധാനമന്ത്രി ജൻ ധന് യോജനയുടെ മുന്നേറ്റവും റിപ്പോർട്ടിൽ ലോകബാങ്ക് പരാമർശിക്കുന്നു. പിഎംജെഡിവൈ അക്കൗണ്ടുകളുടെ എണ്ണം, 2015 മാർച്ചിലെ 147.2 ദശലക്ഷത്തിൽ നിന്ന് 2022 ജൂണിൽ 462 ദശലക്ഷമായി ഉയർന്നുവന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഈ അക്കൗണ്ടുകളുടെ 56 ശതമാനവും സ്ത്രീകളുടേതാണെന്നതും നേട്ടമാണ്. .കുറഞ്ഞ വരുമാനമുള്ള സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷാ നൽകുന്നതാണ്  ജൻ ധൻ പ്ലസ് പ്രോഗ്രാം.  താഴ്ന്ന വരുമാനക്കാരായ സ്ത്രീകളെ സമ്പാദ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നതിലൂടെ, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾക്ക് ഏകദേശം 25,000 കോടി രൂപ ലഭിക്കും. 1.3 ബില്യണിലധികം ആളുകളെ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഐഡന്റിറ്റി പ്ലാറ്റ്‌ഫോമായ ആധാറിനെയും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഒപ്പം ഏകദേശം 10 ബില്യൺ പ്രതിമാസ ഇടപാടുകൾ സുഗമമായി നടത്താൻ സഹായിക്കുന്ന ഇന്ത്യയുടെ യുപിഐ പേയ്‌മെന്റ് സംവിധാനവും പ്രശംസ നേടി. ആഗോള തത്സമയ പേയ്‌മെന്റുകളുടെ 45 ശതമാനം നടക്കുന്നത്  യുപിഐ വഴിയാണ്. 2023 മെയ് മാസത്തിൽ മാത്രം 14.89 ട്രില്യൺ രൂപ മൂല്യമുള്ള 9.41 ബില്യണിലധികം ഇടപാടുകൾ യുപിഐ വഴി നടന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *