എൽ ആൻഡ് ടി ഗ്രൂപ്പിലെ ഐടി കമ്പനികളായ മൈൻഡ്ട്രീയും ലാർസൻ ആൻഡ് ടൂബ്രോ ഇൻഫോടെക്കും (എൽടിഐ) ലയിപ്പിച്ച് എൽടിഐ മൈൻഡ‍്ട്രീ എന്ന കമ്പനിക്കു രൂപം നൽകി. 525 കോടി ഡോളർ വിറ്റുവരവുള്ള കമ്പനി രാജ്യത്തെ ആറാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയാകും.
24 മുതൽ പുതിയ പേരിലായിരിക്കും ഓഹരി വ്യാപാരവും. മൊത്തം ഓഹരി മൂല്യം ( മാർക്കറ്റ് ക്യാപിറ്റലൈസേഷൻ) 1.53 ലക്ഷം കോടി രൂപയുള്ള കമ്പനി മാർക്കറ്റ് ക്യാപ്പിൽ ഇന്ത്യയിലെ ഐടി കമ്പനികളിൽ അഞ്ചാമതായിരിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ എ.എം.നായിക് അറിയിച്ചു. 90,000 ജീവനക്കാരുണ്ട്. മുംബൈ ആയിരിക്കും പുതിയ കമ്പനിയുടെ ആസ്ഥാനം.ബെംഗളൂരു ആസ്ഥാനമായ മൈൻഡ്ട്രീയെ 2019ൽ ആണ് എൽആൻഡ്ടി ഏറ്റെടുത്തത്.