മൈക്രോസോഫ്റ്റ് തെലങ്കാനയിൽ ഡേറ്റ സെന്ററുകൾ സ്ഥാപിക്കാൻ 16000 കോടി രൂപ കൂടി നിക്ഷേപിക്കും. നേരത്തേ പ്രഖ്യാപിച്ച മൂന്നെണ്ണത്തിനു പുറമേ മൂന്ന് ഡേറ്റാ സെന്റർ കൂടി സ്ഥാപിക്കാനാണിതെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിലുള്ള മൈക്രോസോഫ്റ്റ് കഫേയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
2022 തുടക്കത്തിലാണ് 16000 കോടി രൂപ നിക്ഷേപമുള്ള ആദ്യ മൂന്ന് ഡേറ്റാ സെന്റർ പദ്ധതി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. 10–15 വർഷത്തിനുള്ളിൽ എല്ലാ സെന്ററുകളും പൂർത്തിയാക്കുകയാണ് ലക്ഷ്യം