മെസേജിങ് ആപ്പുകൾ നിരീക്ഷിക്കാനടക്കം വ്യവസ്ഥ വേണമെന്ന് ടെലികോം കമ്പനികൾ

രാജ്യസുരക്ഷ മുൻനിർത്തി വാട്സാപ് പോലെയുള്ള ഇന്റർനെറ്റ് സേവനങ്ങളിലെ കോളുകളും മെസേജുകളും പ്രത്യേക സാഹചര്യങ്ങളിൽ നിയമപരമായി നിരീക്ഷിക്കാനടക്കം വ്യവസ്ഥ വേണമെന്ന് ടെലികോം കമ്പനികൾ ആവശ്യപ്പെട്ടു.ടെലികോം കമ്പനികൾക്കു സമാനമായ നിയന്ത്രണങ്ങൾ ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്കും ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നടത്തുന്ന കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.

റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ–ഐഡിയ, ബിഎസ്എൻഎൽ തുടങ്ങിയ കമ്പനികളാണ് തങ്ങൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും ടെക് കമ്പനികൾക്കും (ഒടിടി ആശയവിനിമയ സംവിധാനങ്ങൾ) വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.നിലവിൽ ടെലികോം നെറ്റ്‍വർക് വഴിയുള്ള കോളുകളും മെസേജുകളും സർക്കാരിന് നിരീക്ഷിക്കാമെന്ന് വ്യവസ്ഥയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *