മെറ്റ(ഫെയ്സ്ബുക്)യുടെ ഇന്ത്യ മേധാവിയായിരുന്ന അജിത് മോഹൻ രാജിവച്ചു. ഫെയ്സ്ബുക്കിന്റെ എതിരാളിയായ ‘സ്നാപ്പി’ന്റെ ഏഷ്യ–പസിഫിക് മേധാവിയാകും. കൊച്ചി സ്വദേശിയാണ്. അജിത്തിനു പകരം മെറ്റ ഇന്ത്യയുടെ ഹെഡ് ഓഫ് പാർട്ണർഷിപ്സ് മനീഷ് ചോപ്ര താൽക്കാലിക മേധാവിയാകും.
അജിത്തിന്റെ സേവനത്തിനും നേതൃത്വത്തിനും മെറ്റ വൈസ് പ്രസിഡന്റ് നിക്കോള മെൻഡെൽസോൺ നന്ദി പറഞ്ഞു.2018 സെപ്റ്റംബർ 24നാണ് അജിത് സ്ഥാനം ഏറ്റെടുത്തത്. പ്രമുഖ വിഡിയോ സ്ട്രീമിങ് സേവനമായ ഹോട്സ്റ്റാറിന്റെ സിഇഒ സ്ഥാനത്തു നിന്നാണ് അജിത് ഫെയ്സ്ബുക്കിന്റെ നേതൃത്വനിരയിലേക്ക് ഉയർന്നത്.