ഡിസംബറോടെ ഒരുലക്ഷം കണക്ഷനുകൾ നൽകുമെന്ന അവകാശവാദവുമായി കെ ഫോൺ. നിലവിൽ 27,122 എഫ്ടിടിഎച്ച് വാണിജ്യ കണക്ഷനുകൾ നൽകിക്കഴിഞ്ഞതായി കെ ഫോൺ എംഡി ഡോ.സന്തോഷ് ബാബു പറഞ്ഞു. 23,347 സർക്കാർ ഓഫിസുകളിൽ കണക്ഷൻ നൽകി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ 5,222 സൗജന്യ കണക്ഷനും ലൈവായി ഉപയോഗിക്കുന്നുണ്ട്.
ഇതിന് പുറമേ 91 ഇന്റർനെറ്റ് ലീസ് ലൈൻ കണക്ഷനുമുണ്ട്. 5,612 കിലോമീറ്റർ ഡാർക്ക് ഫൈബർ വാണിജ്യ അടിസ്ഥാനത്തിൽ നൽകിയിട്ടുമുണ്ട്. ആകെ 55,691 വരിക്കാരാണു കെ ഫോണിന് ഉള്ളത്. 3,358 ലോക്കൽ നെറ്റ്വർക് പ്രൊവൈഡർമാരുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും എംഡി പറഞ്ഞു.