മുന്നണിയിൽ ഭിന്നതയൊന്നും ഇല്ലെന്നും മൂന്നാറിലെ സർക്കാർ ഭൂമി തിരികെ പിടിക്കുക തന്നെ ചെയ്യുമെന്നും റെവന്യൂ മന്ത്രി കെ. രാജൻ. മൂന്നാറിൽ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ നയമാണെന്നും കുടിയേറ്റക്കാർക്ക് അവകാശങ്ങൾ അനുവദിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ഒഴിപ്പിക്കൽ പുരോഗമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാധാരണ മനുഷ്യർക്ക് ഒരാശങ്കയും വേണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ ജീവനോപാധിയായ ഒരു ഭൂമിയും പിടിച്ചെടുക്കില്ലെന്നും മന്ത്രി ഉറപ്പ് നൽകി. അതേ സമയം എത്ര ഉന്നതരായാലും കയ്യേറ്റ ഭൂമി പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.