മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രി ആയ നിർമല പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കും.

അഞ്ച് മാസങ്ങൾക്ക് മുൻപ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ആയിരുന്നു ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റ് അവതരിപ്പിച്ച നിർമല സീതാരാമൻ 58 മിനിറ്റുകൾകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആയിരുന്നു 2024 ഫെബ്രുവരിയിൽ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *