നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി ജനുവരി 19ന് തന്നെ ഷാരൂഖിന്‍റെ പഠാന്‍ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. നേരത്തെ ജനുവരി 20ന് മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ രാജ്യത്തെ വിവിധ സിനിമ തീയറ്റര്‍ ശൃംഖലകളില്‍ ബുക്കിംഗ് വ്യാഴാഴ്ച തന്നെ ആരംഭിച്ചു
ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ഒരു ലക്ഷം ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്കിംഗിലൂടെ വിറ്റുപോയി എന്നാണ് ഏറ്റവും പുതിയ വിവരം. അതായത് റിലീസ് ദിവസം മാത്രം വിറ്റുപോയ ടിക്കറ്റുകള്‍ നോക്കിയാല്‍ 35- 40 കോടി കളക്ഷന്‍ മുന്‍കൂര്‍ ബുക്കിംഗിലൂടെ ലഭിച്ചെന്നാണ് വിവരം
മൊത്തം ഇന്ത്യയില്‍ വിറ്റ ടിക്കറ്റുകള്‍ നോക്കിയാല്‍ 150-200 കോടിക്ക് അടുത്ത് കളക്ഷന്‍ ആദ്യവാരത്തില്‍ പഠാന്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോളതലത്തില്‍ നേരത്തെ ആരംഭിച്ച ബുക്കിംഗ് കൂടി നോക്കിയാല്‍ 300 കോടിയെങ്കിലും പഠാന്‍ നേടുമെന്നാണ് വിലയിരുത്തല്‍.
ട്രേഡ് അനലിസ്റ്റ് അതുല്‍ മോഹന്‍ ട്വീറ്റ് ചെയ്തത് പ്രകാരം 90,000 ടിക്കറ്റുകള്‍ പഠാന്‍റെ വിറ്റുപോയി. ഇതില്‍ പിവിആര്‍ വിറ്റത് 35,000ത്തോളം ടിക്കറ്റുകളാണ്. ഇനോക്സ് 30000 ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍. സിനിപോളിസ് 25000 ബുക്കിംഗ് നടത്തി. കഴിഞ്ഞ ദിവസം രാത്രി 9 മണിവരെയുള്ള കണക്കാണ് ഇത്.
ഷാരൂഖ് ഖാന്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ജനുവരി 25നാണ് തീയറ്ററുകളില്‍ എത്തുന്നത്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തുന്ന ചിത്രം. അതുതന്നെയാണ് ‘പഠാൻ’ പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടാൻ കാരണമായത്.