മുതിർന്ന പൗരന്മാർക്ക് നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള തുക പരിധി എടുത്തുകളയണമെന്ന് ശുപാർശ

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയിൽ (എസ്‍സിഎസ്എസ്) തുക നിക്ഷേപിക്കാനുള്ള പരിധി എടുത്തുകളയണമെന്ന് പാർലമെന്റിന്റെ സ്ഥിരം സമിതിയുടെ ശുപാർശ. 15 ലക്ഷം രൂപയായിരുന്ന പരിധി ഇക്കഴിഞ്ഞ ബജറ്റിൽ 30 ലക്ഷമാക്കി ഉയർത്തിയിരുന്നു. ഇത് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് പരിധിയില്ലാതെ നിക്ഷേപിക്കാൻ അവസരം നൽകണമെന്ന ശുപാർശ. 

വിരമിക്കൽ ആനുകൂല്യമായി പലർക്കും ലഭിക്കുന്ന തുക 30 ലക്ഷത്തിനും വളരെ മുകളിലാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ഇതിന്റെ നല്ലൊരു പങ്കും എസ്‍സിഎസ്എസിൽ നിക്ഷേപിക്കാൻ അവസരമൊരുക്കണമെന്നാണ് നിർദേശം. സർവീസിൽ നിന്ന് വിരമിച്ചവർക്ക് 55 ആണ് പദ്ധതിയിൽ ചേരാനുള്ള പ്രായം. ഇതിനും മുൻപ് സ്വയം വിരമിക്കൽ (വിആർഎസ്) നടത്തുന്നവരെ കൂടി ഉൾപ്പെടുത്താനായി പ്രായവ്യവസ്ഥയിൽ ഇളവ് നൽകണമെന്നും ശുപാർശയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *