ചൂട് കൂടുകയും പച്ചപ്പുല്ല് കുറയുകയും ചെയ്തതോടെയാണ് കേരളത്തിൽ പാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞത്. പ്രാദേശിക സംഘങ്ങളിൽ സംഭരിക്കുന്ന പാൽ അവിടെത്തന്നെ കൂടുതലായി വിൽക്കുന്നതും മിൽമയുടെ പാൽ സംഭരണത്തെ കാര്യമായി ബാധിച്ചു.
കഴിഞ്ഞ മാസത്തെ (ഏപ്രിൽ) കണക്കു പ്രകാരം ഇത് മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ 6.50 ലക്ഷം ലീറ്ററിന്റെ കുറവാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നു പാൽ എത്തിച്ചാണ് കുറവ് പരിഹരിക്കുന്നത്.
മാർച്ച് 31 വരെ പ്രതിദിന സംഭരണത്തിൽ 3.50 ലക്ഷം ലീറ്ററിന്റെ കുറവാണ് ഉണ്ടായിരുന്നത് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. ഇതാണ് ഏപ്രിലിൽ വീണ്ടും കുറഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വർഷം പാൽ സംഭരണത്തിൽ 10.5 % കുറവു രേഖപ്പെടുത്തി.