എസ്ബിഐ സ്‌പെഷ്യൽ എഫ്ഡി
അമൃത് കലാശ് എന്ന പേരിൽ 400 ദിവസത്തെ സ്‌പെഷ്യൽ സ്ഥിര നിക്ഷേപ പദ്ധതിയാണ് പൊതുമേഖലാബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി 15ന് തുടങ്ങിയ ഈ സ്ഥിര നിക്ഷേപ പദ്ധതിയിൽ, മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം പലിശനിരക്കാണ് നിക്ഷപേങ്ങൾക്ക് ലഭിക്കുക.പൊതു വിഭാഗത്തിന് 7.10 ശതമാനമാണ് പലിശനിരക്ക്.
എച്ച്ഡിഎഫ്‌സി എഫ്ഡി
ഇന്ത്യയിലെ വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സി, മുതിർന്ന പൗരൻമാർക്ക് മാത്രമായി സീനിയർ സിറ്റസൺസ് കെയർ എഫ്ഡി സ്‌കീം അവതരിപ്പിച്ചിട്ടുണ്ട്. 7.75ശതമാനമാണ് ഈ നിക്ഷേപപദ്ധതിയിലെ പലിശ നിരക്ക്
ഇന്ത്യൻ ബാങ്ക് സ്‌പെഷ്യൽ എഫ്ഡി
പൊതുമേഖല ബാങ്കായ ഇന്ത്യൻ ബാങ്കും സ്‌പെഷ്യൽ എഫ് ഡി സ്‌കീം അവതരിപ്പിച്ചിട്ടുണ്ട്.
ഇൻഡ് ശക്തി 555 ഡേയ്‌സ് എന്ന പേരിൽ സ്‌പെഷ്യൽ റീടെയിൽ ടേം ഡെപ്പോസിറ്റാണ് ആരംഭിച്ചിരിക്കുന്നത്. 555 ദിവസത്തെക്കുള്ള ഈ സ്ഥിരനിക്ഷേപപദ്ധതിയിൽ മുതിർന്ന പൗരൻമാർക്ക് 7.50ശതമാനവും, പൊതുജനങ്ങൾക്ക് ശതമാനവും പലിശ ലഭിക്കും
ഐഡിബിഐ ബാങ്ക് എഫ്ഡി
സ്വകാര്യമേഖലയിലെ പ്രമുഖ വായ്പദാതാവായ ഐഡിബിഐ ബാങ്കും പുതയ സ്ഥിരനിക്ഷേപ സ്‌കീമുമായി രംഗത്തുണ്ട്. 2022 ഏപ്രിൽ 20നാണ് ‘ഐഡിബിഐ നമൻ സീനിയർ സിറ്റിസൺ ഡെപ്പോസിറ്റ്’ എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് മാത്രമായി പുതിയ സ്‌കീം അവതരിപ്പിച്ചത്. 2023 മാർച്ച് 31 വരെ നിക്ഷേപം തുടങ്ങാവുന്ന പദ്ധതിയാണിത്. ഒരു വർഷം മുതൽ പത്ത് വർഷം വരെയാണ് പദ്ധതി കാലാവധി.
പഞ്ചാബ് സിന്ദ് ബാങ്ക് സ്‌പെഷ്യൽ എഫ്ഡി
പൊതുമേഖലാ വായ്പാദാതാവായ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് നാല് സ്‌പെഷ്യൽ ഡെപ്പോസിറ്റ് സ്‌കീമുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 300 ദിവസത്തേക്കുള്ള നിക്ഷേപമായ പിഎസ്ബി ഫാബുലസ് 300 ഡെയ്‌സ്, 601 ദിവസത്തേക്കുള്ള സ്‌കീമായ പിഎസ്ബി ഫാബുലസ് പ്ലസ് 601 ഡേയ്‌സ്, പിഎസ്ബി ഇ-അഡ്വാന്റേജ് ഫിക്‌സഡ് ഡെപ്പോസിറ്റ് , 222 ദിവസത്തേക്കുള്ള ഹ്രസ്വാകാല നിക്ഷേപപദ്ധതിയായ പിഎസ്ബി ഉത്കർഷ് 222 ഡേയ്‌സ് എന്നിങ്ങനെ നാല് നിക്ഷേപ പദ്ധതികളാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.
പിഎസ്ബി ഫാബുലസ് 300 ഡെയ്‌സ് പദ്ധതിയിൽ പൊതുജനങ്ങൾക്ക് 7.50 ശതമാനമാണ് പലിശനിരക്ക്. മുതിർന്ന പൗരൻമാർക്ക് 8 ശതമാനവും, , സൂപ്പർ സീനിയർ സിറ്റിസൺസിന് 8.35 ശതമാനവും പലിശ ലഭിക്കും.പിഎസ്ബി ഫാബുലസ് പ്ലസ് 601 ഡേയ്‌സ് , പിഎസ്ബി ഇ-അഡ്വാന്റേജ് ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നീ രണ്ട് നിക്ഷേപപദ്ധതികളിൽ പൊതുവിഭാഗത്തിന് 7ശതമാനം പലിശ നൽകും.. മുതിർന്ന പൗരൻമാർക്ക് 7.50 ശതമാനവും, സൂപ്പർ സീനിയർ സിറ്റിസൺസിന് 7.85 ശതമാനവും പലിശനിരക്കുണ്ട്. 601 ദിവസമാണ് പദ്ധതി കാലാവധി. പിഎസ്ബി ഉത്കർഷ് 222 ഡേയ്‌സ് സ്‌കീമിലായി മുതിർന്ന പൗരൻമാർക്ക് 8.60 ശതമാനം പലിശ ലഭിക്കും. സാധാരണക്കാർക്ക് 7.75 ശതമാനമാണ്പലിശ നിരക്ക്.