മാസത്തിൽ പെൻഷൻ ഉറപ്പാക്കാൻ എൽഐസി സരൾ പെൻഷൻ പ്ലാൻ

ഒറ്റത്തവണ നിക്ഷേപത്തിലൂടെ, മാസത്തിൽ പെൻഷൻ ഉറപ്പാക്കുന്ന നിക്ഷേപപദ്ധതിയാണ് എൽഐസി സരൾ പെൻഷൻ പ്ലാൻ. അതായത് ഒരു നിശ്ചിതതുകയുടെ പോളിസി എടുത്താൽ  സ്ഥിരവരുമാനം ലഭിക്കും. നിക്ഷേപകന് പദ്ധതിതുകയുടെ 100 ശതമാനം തിരികെ ലഭിക്കുകയും ചെയ്യും.

40 വയസ്സാണ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി. 80 വയസ്സുവരെ പദ്ധതിയിൽ അംഗമാകാം. പ്ലാൻ വാങ്ങി ആറ് മാസം പൂർത്തിയായാൽ പോളിസി ഉടമയ്ക്ക് വായ്പയെടുക്കാനുള്ള സൗകര്യവും ലഭിക്കുന്നതാണ്. ജോയിന്റ് ലൈഫ് ആന്വുറ്റിയാണെങ്കിൽ ഒരാൾക്ക് മാത്രമേ വായ്പ ലഭിക്കുകയുള്ളു.

എൽഐസി സരൾ പെൻഷൻ പ്ലാനിലൂടെ പോളിസി ഉടമയ്ക്ക് രണ്ട് തരം ആന്വുറ്റികൾ ലഭിക്കും. പർച്ചേസ് വിലയുടെ നൂറ് ശതമാനം നേട്ടം ലഭിക്കുന്ന ലൈഫ് ആന്വുറ്റി, മരണശേഷം പർച്ചേസ് വിലയുടെ 100 ശതമാനം നൽകുന്ന ജോയിന്റ് ലൈഫ് ലാസ്റ്റ് സർവൈവവർ ആന്വിറ്റി എന്നിങ്ങനെയാണ് രണ്ട് തരം ആന്വിറ്റികൾ

സരൾ പെൻഷൻ പ്ലാൻ ഇമ്മിഡിയറ്റ് ആന്വിറ്റി പദ്ധതിയായതിനാൽ പോളിസിയിൽ ചേർന്ന് വൈകാതെ തന്നെ പെൻഷൻ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കൽ, ആറ് മാസം കൂടുമ്പോൾ , വർഷത്തിലൊരിക്കൽ ഇങ്ങനെ ഏത് രീതിയിൽ വേണമെങ്കിലും നിക്ഷേപകർക്ക് പെൻഷൻ തുക സ്വീകരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *